Tuesday, November 30, 2010

എല്ലാവര്ക്കും ഈ ബ്ലോഗിലേക്ക് സ്വാഗതം . താങ്കളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്

ഈ ബ്ലോഗ്‌ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

Sunday, August 29, 2010

മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍


മൊബൈല്‍ഫോണ്‍ ഇന്ന് ഒരാവശ്യമെന്നല്ല, ഒഴിവാക്കാനാവാത്ത ഒന്നായിത്തന്നെ മാറിക്കഴിഞ്ഞു. ഏതു വിദൂരതയിലേക്കു പോകുമ്പോഴും അടുപ്പവും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒരുപകരണമായി അത് മാറിക്കഴിഞ്ഞു. അതേസമയം തന്നെ ഏതൊരുപകരണത്തിന്റെയും കാര്യത്തിലെന്ന പോലെ മൊബൈല്‍ഫോണിന്റെ കാര്യത്തിലും പല തരത്തിലുള്ള ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും കാര്യത്തില്‍. മൊബൈല്‍ഫോണ്‍മൂലമുള്ള സാംസ്‌കാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അതു കൊണ്ടുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും.

മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി വിവിധ രാജ്യങ്ങളിലായി ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവ അനാരോഗ്യകരമാണെന്നും അല്ലെന്നുമൊക്കെ പല നിഗമനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സമര്‍ഥിക്കാന്‍ വേണ്ട മികച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവയില്‍നിന്നുള്ള പഠനങ്ങള്‍ ആധികാരികമായി പുറത്തുവന്നിട്ടില്ല. മൊബൈല്‍ഫോണ്‍ ടവറുകള്‍ വീടുകളുടെ മുറ്റത്തും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ സ്ഥാപിക്കുമ്പോള്‍ അവയില്‍ നിന്നുണ്ടാകാവുന്ന വികിരണങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണുണ്ടാക്കുക എന്നതിനെക്കുറിച്ചും ഇപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരിധിയിലധികം വികിരണങ്ങളുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അതിനാല്‍ മൊബൈല്‍ഫോണ്‍ കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് അടുത്തിടെയാണല്ലോ! വളരെ ചെറിയ തോതിലുള്ള പ്രസരണങ്ങള്‍ പോലും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കെ.ആര്‍. രാമന്‍, രാജേഷ് ചോപ്ര എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ട പല വിവരങ്ങളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

മൊബൈല്‍ ടവറിന്റെ റേഡിയേഷന്‍ 600 മൈക്രോവാട്ട്/മീറ്റര്‍ സ്‌ക്വയറില്‍ കൂടുതലായിരിക്കരുതെന്ന് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയഡൈസ്ഡ് റേഡിയേഷന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും 7620 മൈക്രോവാട്ടില്‍ കൂടുതലായിരിക്കാറുണ്ടെന്നതാണ് വസ്തുത. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കവറേജും നല്ല തോതില്‍ സിഗ്‌നല്‍ റിസപ്ഷനും നല്‍കണമെങ്കില്‍ ഇത്തരത്തില്‍ വളരെ കൂടുതല്‍ റേഡിയേഷനുള്ള ടവറുകള്‍ വേണ്ടിവരുമെന്നാണ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്.

പൊതുജനത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പരിഗണിക്കുന്നതിനേക്കാള്‍, ഉപയോക്താക്കള്‍ക്ക് നല്ല കവറേജ് നല്‍കാനാണ് മൊബൈല്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലയിലേക്ക് റേഡിയേഷന്‍ ഒതുക്കിനിര്‍ത്തണമെങ്കില്‍ മൊബൈല്‍ കമ്പനികള്‍ വളരെയധികം ടവറുകള്‍ സ്ഥാപിക്കേണ്ടി വരും. കൂടുതല്‍ പ്രസരണമുള്ള ഒരു ടവര്‍ സ്ഥാപിച്ച് നാലു ടവറില്‍ നിന്നു ലഭിക്കുന്ന കവറേജ് ഉറപ്പാക്കുമ്പോള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കവറേജ് നല്‍കുകയും സ്വയം കൂടുതല്‍ ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.

അടുത്തിടെ പുറത്തുവന്ന ചില കണക്കുകളനുസരിച്ച് ആറു മുതല്‍ ഒന്‍പതു വയസ്സു വരെയുള്ള കുട്ടികളില്‍ 22 ശതമാനത്തോളം പേരും 10-14 പ്രായത്തിലുള്ളവരില്‍ 60 ശതമാനത്തോളം പേരും 15-18 പ്രായത്തിലുള്ള 84 ശതമാനം പേരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്; സ്വന്തമായി ഫോണ്‍ ഉണ്ടായാലും ഇല്ലെങ്കിലും. മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ലോകമെമ്പാടും മൊബൈല്‍ഫോണ്‍ ഇത്രകണ്ട് വ്യാപകമായിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ എന്നതിനാല്‍ അതുകൊണ്ടുള്ള ദോഷങ്ങള്‍ പുറത്തുവരാന്‍ കാലമാകുന്നതേയുള്ളൂ.

എട്ടോ പത്തോ വര്‍ഷം ഈ റേഡിയേഷനുകള്‍ ഏല്‍ക്കുമ്പോള്‍ ശരീരാവയവങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത് എന്നറിയണമെങ്കില്‍ അത്തരം മാരക റേഡിയേഷനുകള്‍ ഏല്‍ക്കേണ്ടി വന്ന ഒരാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് പരിശോധിക്കുക തന്നെ വേണം. എലികളില്‍ ഇത്തരം റേഡിയേഷനുകള്‍ ഏല്പിച്ചു നടത്തിയ പല പഠനങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ഇലനേക്ട്രാമാഗ്‌നറ്റിക് ഫീല്‍ഡ് മൈക്രോവേവ് പരിധിയിലായിരിക്കണം എന്നാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റിങ് ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്നത്. മൊബൈല്‍ഫോണിന്റെ ഔട്ട്പുട്ട് 1.6 വാട്ടിലധികമാകരുതെന്നാണ് ഇപ്പോഴുള്ള നിര്‍ദേശം.

തലച്ചോറിലെ ട്യൂമര്‍, തലവേദന, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, വന്ധ്യത, ഇടുപ്പെല്ലിന്റെ തേയ്മാനം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കു നയിക്കാന്‍ ശേഷിയുള്ളതാണ് ഈ റേഡിയേഷനുകള്‍ എന്നാണ് വലിയൊരു വിഭാഗം ഗവേഷകരും വിശ്വസിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ ചെറിയ കുട്ടികളെയും വരുംതലമുറയെയുമാണ് ഇത്തരം അപകടങ്ങള്‍ കാത്തിരിക്കുന്നത്. അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ മൊബൈല്‍ റേഡിയേഷനുകള്‍ ഒരാശ്വാസ തരംഗമായേക്കാം എന്നും വാര്‍ത്തകളുണ്ട്.

അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം ലഭിക്കണമെങ്കിലും ഈ തരംഗങ്ങള്‍ ശരീരത്തെ കാര്യമായി ബാധിക്കണമല്ലോ! മൊബൈല്‍ഫോണുകളില്‍നിന്നുള്ള തരംഗങ്ങള്‍ തലച്ചോറിലെ നിഷ്‌ക്രിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും അത് അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍നിന്ന് ആശ്വാസമേകുമെന്നുമാണ് നിഗമനം.

മൊബൈല്‍ഫോണുകള്‍ നല്‍കുന്ന വലിയ സൗകര്യങ്ങളും സേവനവും വിസ്മരിക്കാനോ അവ ഒഴിവാക്കാനോ നമുക്കു സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ അത് അനാരോഗ്യകരമായി മാറാതിരിക്കാന്‍ ചില കാര്യങ്ങളിലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്:

1. അത്യാവശ്യങ്ങള്‍ക്കു മാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക
2. കൂടുതല്‍ സമയം സംസാരിക്കണമെന്നുണ്ടെങ്കില്‍ ലാന്‍ഡ് ഫോണ്‍
ഉപയോഗിക്കുക
3. മൊബൈല്‍ഫോണ്‍ ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ പോക്കറ്റില്‍ ഇടുന്നതിനു പകരം ഹാന്‍ഡ് ബാഗിലോ മറ്റോ സൂക്ഷിക്കുക
4. ഗര്‍ഭകാലത്ത് മൊബൈല്‍ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
5. ദുര്‍ബലമായ സിഗ്‌നല്‍ ഉള്ളിടങ്ങളില്‍നിന്ന് സംസാരിക്കരുത്
6. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ സംസാരം കഴിവതും ഒഴിവാക്കുക. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സിഗ്‌നല്‍ കിട്ടണമെങ്കില്‍ വളരെക്കൂടുതല്‍ റേഡിയേഷന്‍ ആവശ്യമായി വരും
7. ഉറങ്ങുമ്പോള്‍ കിടക്കയുടെയോ തലയിണയുടെയോ അടിയില്‍ മൊബൈല്‍ഫോണ്‍ സൂക്ഷിക്കരുത്. വീട്ടില്‍ അലാം വെക്കാനായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
8. കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ മൊബൈല്‍ഫോണ്‍ വെക്കരുത്
9. സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്.

കഷണ്ടിയെ നേരിടാം


ടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു.

മുടികൊഴിച്ചിലിനെക്കുറിച്ച് ഏറെ തെറ്റുധാരണകളുണ്ട്. അതിലൊന്നാണ് സ്ഥിരമായി തൊപ്പിവച്ചാല്‍ മുടികൊഴിയുമെന്നത്. അതുപോലെ കൂടെക്കൂടെ മുടിയില്‍ വിരലോടിക്കുന്നതും മുടികൊഴിയുന്നതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ഥമായ രീതിയില്‍ മുടി ചീകുന്നതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല.

എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം.

മുടികൊഴിയുന്നതും ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധമൊന്നുമില്ല.മുടികൊഴിച്ചില്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണവുമല്ല.എന്നാല്‍ കഷണ്ടി പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്ന് മാത്രം.

പാരമ്പര്യമാണ് 95ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാരില്‍ ഏതെങ്കിലുമൊരാള്‍ക്ക് മുടികൊഴിയുന്ന പാരമ്പര്യമുണ്ടെങ്കില്‍ ജനിതകമായി മക്കള്‍ക്കും അത് പകര്‍ന്ന് കിട്ടാം. ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിക്ക് കാരണമാകുന്നത്.രോമകൂപങ്ങള്‍ ചുരുങ്ങി മുടി വളര്‍ച്ച കുറയുന്നതിന് ഈ ഹോര്‍മോണ്‍ കാരണമാകുന്നുണ്ട്. വിറ്റാമിന്‍ എ അധികമുള്ള ചിലയിനം മരുന്നുകളും മുടികൊഴിച്ചലിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതിരിക്കുന്നതും മനസ്സംഘര്‍ഷവും മുടികൊഴിയാന്‍ കാരണമായേക്കും.

മുടികൊഴിഞ്ഞതിനുശേഷം അതേക്കുറിച്ച് വേവലാതിപ്പെടുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ഓരോരുത്തരുടെയും മുടികൊഴിച്ചിലിന് കാരണം കണ്ടെത്തി പ്രതിവിധി കണ്ടെത്തുന്നതാണ് ഗുണകരം. എന്നാല്‍ വിപണിയില്‍ അവകാശവാദവുമായി വരുന്ന ഉത്പന്നങ്ങള്‍ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.

കഷണ്ടിക്ക് മരുന്നില്ലെന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല,യാഥാര്‍ത്ഥ്യമാണ്. ചില മരുന്നുകള്‍ മുടികൊഴിച്ചലിന്റെ വേഗതകുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ അവയുടെ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും കൊഴിച്ചില്‍ തുടരും.

കഷണ്ടിയെ മറയ്ക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒട്ടേറെ വിഗ്ഗുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.അതുപോലെ ഹെയര്‍ ട്രാന്‍സ്​പ്ലാന്റും ഇപ്പോള്‍ സാധാരണമാണ്. തലയില്‍ മുടുിയുള്ള ഭാഗത്തുനിന്ന് എടുത്ത് കഷണ്ടിയുള്ള സ്ഥലങ്ങളില്‍ വച്ച് പിടിപ്പിക്കുന്ന രീതിയാണ് ട്രാന്‍സ്​പ്ലാന്റിങ്. രണ്ടുമാസത്തിനുശേഷം ആദ്യം പിടിപ്പിച്ച മുടി കൊഴിഞ്ഞുപോവുകയും പുതിയവ വളരുകയും ചെയ്യും. ഒട്ടേറെ ഘട്ടങ്ങളുള്ള ഹെയര്‍ ട്രാന്‍സ്​പ്ലാന്റിങ്,പക്ഷെ ചെലവേറിയതാണ്.

മരുന്ന് പൂര്‍ണപരിഹാരമല്ലാത്ത സാഹചര്യത്തില്‍
ആളുകള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുകയാണിന്ന്്്.മുടി അനുയോജ്യമായ രീതിയില്‍ മുറിച്ചും കനം കുറച്ചും കഷണ്ടിയുടെ പ്രകടമായ കാഴ്ച മറക്കാന്‍ കഴിയും,ആരോഗ്യകരമായ ഭക്ഷണവും ശ്രദ്ധയോടെയുള്ള പരിചരണവും മുടികൊഴിച്ചല്‍ കുറയ്ക്കും.

ജിമെയില്‍ ഫോണ്‍ : ഒരു ദിവസംകൊണ്ട് പത്തുലക്ഷം വിളികള്‍

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ അതിന്റെ മെയില്‍ സര്‍വീസായ ജിമെയിലില്‍ ഫോണ്‍വിളിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് പത്തുലക്ഷത്തിലേറെ ജിമെയില്‍ ഫോണ്‍ കോളുകള്‍ ഉണ്ടായെന്ന് ഗൂഗിള്‍ അറിയിച്ചു.

ജിമെയിലില്‍ ഇപ്പോള്‍ തന്നെ വോയിസ് ചാറ്റിനും വീഡിയോ ചാറ്റിനും സൗകര്യമുണ്ട്. പക്ഷേ, അത് ജിമെയിലില്‍ നിന്ന് ജിമെയിലിലേക്കേ സാധ്യമായിരുന്നുള്ളു. ഇനി മുതല്‍ ജിമെയില്‍ അക്കൗണ്ടിനുള്ളില്‍ നിന്ന് ഏത് ഫോണിലേക്കും വിളിക്കാം എന്നതാണ് പുതിയ സര്‍വീസിന്റെ പ്രത്യേകത. 'സ്‌കൈപ്പ്' പോലുള്ള ഇന്റര്‍നെറ്റ് ടെലിഫോണ്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകും ജിമെയില്‍ ഫോണ്‍ സര്‍വീസ് എന്ന് വിലയിരുത്തപ്പെടുന്നു. പരമ്പരാഗത ടെലിഫോണ്‍ കമ്പനികള്‍ക്കും ജിമെയില്‍ ഫോണ്‍ തലവേദന സൃഷ്ടിക്കും.

യു.എസ്.എയിലും ക്യാനഡയിലുമാണ് ഈ സംവിധാനം ഗൂഗിള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു രാജ്യത്തും ഈവര്‍ഷം അവസാനം വരെ ജിമെയില്‍ ഫോണ്‍വിളികള്‍ സൗജന്യമായിരിക്കും. എന്നാല്‍, ഇരു രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍, ചൈന, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിളികള്‍ക്ക് മിനിറ്റിന് രണ്ട് സെന്റു വീതം ചെലവ് വരും.

കമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍മാറ്റത്തിന് കാരണമാകുന്ന ഒന്നാണ് ഗൂഗിളിന്റെ പുതിയ സംവിധാനം. 'ലക്ഷക്കണക്കിന് ജിമെയില്‍ യൂസര്‍മാര്‍ക്ക് തങ്ങളുടെ ജിമെയില്‍ പേജില്‍ നിന്ന് നേരിട്ട് ഫോണ്‍ വിളിക്കാന്‍ ഇത് അവസരമൊരുക്കും'-ഗൂഗിളിലെ റിയല്‍ ടൈം കമ്മ്യൂണിക്കേഷന്‍സ് വിഭാഗം പ്രോഡക്ട് മാനേജര്‍ ക്രെയ്ഗ് വാക്കര്‍ ബി.ബി.സി.ന്യൂസിനോട് പറഞ്ഞു.

പുതിയ സര്‍വീസിനായി പ്രത്യേകിച്ച് ഒരു പ്രോഗ്രാമും കമ്പ്യൂട്ടറില്‍ പുതിയതായി ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ട-വാക്കര്‍ അറിയിച്ചു. അമേരിക്കയിലാണ് ഈ സര്‍വീസ് ഇപ്പോള്‍ പൂര്‍ണതോതില്‍ ലഭ്യമാകുന്നതെങ്കിലും, അധികം വൈകാതെ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജിമെയില്‍ ഫോണ്‍ സൗകര്യം ലഭ്യമാകുമ്പോള്‍, ജിമെയില്‍ പേജിന്റെ ഇടതുവശത്ത് 'Chat' വിന്‍ഡോയ്ക്ക് താഴെ 'Call Phone' എന്നൊരു ഓപ്ഷന്‍ കൂടി പ്രത്യക്ഷപ്പെടും. ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യാനായി ഒരു നമ്പര്‍പാഡും ഉണ്ടാകും. വിളിക്കാനാഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ അതില്‍ ഡയല്‍ ചെയ്യുകയേ വേണ്ടൂ, അയാളുമായി ബന്ധപ്പെടാന്‍.

നിങ്ങള്‍ക്ക് 'ഗൂഗിള്‍ വോയിസ്' നമ്പര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ ജിമെയിലില്‍ നിന്ന് ഫോണ്‍ ചെയ്യുന്നയാളുടെ ഫോണില്‍ തെളിയുന്ന നമ്പര്‍ അതായിരിക്കുമെന്ന് ജിമെയില്‍ ബ്ലോഗ് പറയുന്നു.

ഇനി ക്യാമറ പ്രൊജക്ടറുകളും

നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയിലെടുത്ത പുതിയ ചിത്രങ്ങളോ വീഡിയോയോ സുഹൃത്തുക്കളെയോ ബന്ധുക്കളെ കാണിക്കണമെങ്കില്‍ ഇനി ടിവിയോ കമ്പ്യൂട്ടറോ വേണമെന്നില്ല. ക്യാമറ മാത്രം മതി. ഭിത്തിയിലോ ഒരു സ്‌ക്രീനിലോ ക്യാമറയില്‍ നിന്ന് നേരിട്ടു തന്നെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്ത് കാട്ടാം. ക്യാമറ നിര്‍മ്മാണരംഗത്തെ വന്‍കിട കമ്പനികളിലൊന്നായ നിക്കോണ്‍ ആണ് മിനി പ്രൊജക്ടര്‍ അടങ്ങിയ കൂള്‍പിക്‌സ് ക്യാമറ S1100pj പുറത്തിറക്കുന്നത്.

ചെറിയ കോണ്‍ഫറന്‍സുകള്‍ക്കും ക്ലാസ്സുകള്‍ക്കും വലിയ പ്രൊജക്ടറുകള്‍ താങ്ങിപ്പിടിച്ചുപോവുന്ന രീതിയും ഇതോടെ ഒഴിവാക്കാം. പ്രൊജക്ടറില്‍ ഡിസ്‌പ്ലേ ചെയ്യാനുദ്ദേശിക്കുന്ന വീഡിയോയും ചിത്രങ്ങളും ക്യാമറയുടെ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം മതി. ബാക്കിജോലികളെല്ലാം ക്യാമറ നോക്കിക്കൊള്ളും.

ക്യാമറയുടെ മുന്‍ഭാത്തെ പ്രൊജക്ടര്‍ തൊട്ടടുത്ത ചുമരിനുനേരെ വെച്ച് പ്രവര്‍ത്തിക്കുക. വീഡിയോയും മറ്റും സാധാരണ പ്രൊജക്ടര്‍ സ്‌ക്രീനിലെന്നപോലെ ചുമരില്‍ തെളിയും. ഏഴടി അകലെവരെയുള്ള പ്രതലത്തില്‍ ഇതിന്റെ പ്രൊജക്ടര്‍ വ്യക്തമായ ചിത്രം ലഭ്യമാക്കും.

ഈ ക്യാമറയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ തന്നെ യു.എസ്.ബി പോര്‍ട്ടു വഴി കമ്പ്യൂട്ടറുമായി കണക്ടുചെയ്തും പ്രൊജക്ടര്‍ ആയി ഉപയോഗിക്കാം എന്നുള്ളതാണ്.

കഴിഞ്ഞ വര്‍ഷം തന്നെ നിക്കോണ്‍ S1000pj എന്നപേരില്‍ 12 മെഗാ പിക്‌സലും അഞ്ച്എക്‌സ് ഒപ്റ്റിക്കല്‍ സൂമുമുള്ള പ്രൊജക്ടര്‍ ക്യാമറ പുറത്തിറക്കിയിരുന്നു. എന്നാല്‍ പഴയതിനേക്കാള്‍ ഏറെ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ തെളിച്ചം, കൂടുതല്‍ കളര്‍ ക്ലാരിറ്റി, കൂടുതല്‍ വ്യക്തത, നവീനമായ ഡിസൈന്‍ തുടങ്ങിയവയാണ് പുതിയ മോഡലിലിന്റെ പ്രത്യേകത.

14.1പിക്‌സലും അഞ്ച് എക്‌സ് ഒപ്റ്റിക്കല്‍ സൂമോടെയുള്ള െൈവഡ് ആഗിള്‍ ലെന്‍സ് (28mm to 140mm) ഉള്ള പുതിയ മോഡലില്‍ 720 പിക്‌സലുള്ള ഹൈഡഫനിഷന്‍ വീഡിയോയും റെക്കാര്‍ഡ് ചെയ്യാനും സാധിക്കും. മൂന്നിഞ്ച്് വീതിയിലുള്ള ഡിസ്‌പ്ലേ 460000 ഡോട് റസല്യൂഷനിലുള്ളതും പൂര്‍ണമായും ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലുമുള്ളതുമാണ്.

ഇതിനെലല്ലാം പുറമെ മറ്റു നിക്കോണ്‍ ക്യാമറകളിലുള്ളതുപോലെ കാലാവസ്ഥക്കും സമയത്തിനും അനുസരിച്ച് മാറ്റാവുന്ന 17 സ്‌ക്രീന്‍ മോഡ്, റഡ് ഐ കുറയ്ക്കാനുള്ള നികോണ്‍ സ്മാര്‍ട്ട്‌പോര്‍ട്രേയറ്റ് സിസ്റ്റം തുടങ്ങിയവയെല്ലാം S1100pjയിലും ഉണ്ട്. അടുത്തമാസത്തോടെ വിപണിയില്‍ ഇറങ്ങുന്ന S1100pj യുടെ വില 350 ഡോളര്‍ (ഏതാണ്ട് 16000 രൂപ) വരും.

ഗൗരിയമ്മയ്ക്ക് സി.പി.ഐയിലേക്ക് ക്ഷണം

തിരുവനന്തപുരം: യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ സ്വീകരിക്കാന്‍ തയാറെന്ന് സി.പി.ഐ. ഗൗരിയമ്മയ്ക്ക് താത്പര്യമുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയിലെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.